ധാക്കാ: ബംഗ്ലാദേശിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ പതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായി. തലസ്ഥാന നഗരിയായ ധാക്കയുടെ പ്രാന്തപ്രദേമായ മിര്‍പൂരിലെ ചേരിയാണ് കത്തിയമര്‍ന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് ടിന് ഷീറ്റ് മേഞ്ഞ 2000 കുടിലുകളിലേയ്ക്ക് തീപടര്‍ന്നതെന്ന അഗ്നിശമനസേനാ വിഭാഗമറിയിച്ചു.ഏതാനും ചിലര്‍ക്ക് രക്ഷപെടുന്നതിനിടെ നിസ്സാരപരിക്കേറ്റതൊഴിച്ചാല് ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടത്തിയിട്ടില്ല. ജനവാസമേഖലകളിലെ അശ്രദ്ധമൂലമുള്ള തീപിടുത്തത്തില്‍ ഈ വര്‍ഷം തന്നെ 3 സംഭവങ്ങളിലായി 114പേര് മരിച്ചിട്ടുണ്ട്.
തുണിമില്ലില്‍ പണിയെടുക്കുന്ന ഭൂരിഭാഗം പേരും ഈദ് പെരുന്നാളിന്റെ ഭാഗമായി ബന്ധുവീടുകളില്‍ പോയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് പോലീസ് മേധാവി പറഞ്ഞു.വീടുനഷ്ടപ്പെട്ടവരെ മുഴുവന്‍ സമീപത്തുള്ള സ്ക്കൂളുകളിലേയ്ക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.