ഇടുക്കി: ഇടുക്കി വള്ളക്കടവ് അഞ്ചു വയല്‍ കോളനിയില്‍ സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ വിലക്ക്.
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയ പൂക്കാവ് അഞ്ചു വയല്‍
ആദിവാസി കോളനിയിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുമായി പോയ സേവാഭാരതി പ്രവര്‍ത്തകരെയും വാഹനത്തെയുമാണ് വനം വകുപ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്. ആവശ്യമെങ്കില്‍ വനവാസികള്‍ ചെക്ക് പോസ്റ്റിലെത്തി സാധനം കൈപ്പറ്റണമെന്നും കടത്തി വിടാന്‍ കഴിയില്ലെന്നും വനം വകുപ്പ് തേക്കടി ഡെപ്യൂട്ടി ഡയറക്ടര്‍ നിലപാട് സ്വീകരിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചെക്ക് പോസ്റ്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചു.
വനവാസികളോടും സേവാഭാരതിയോടുമുള്ള വനം വകുപ്പിന്റെ നിഷേധ നിലപാട് വാര്‍ത്തയായതോടെ കളക്ടര്‍ ഇടപെട്ട് വാഹനം വനവാസി കോളനിയിലേക്ക് കടത്തി വിട്ടു. ഉച്ചയോടെ തടഞ്ഞ വാഹനം മൂന്ന് മണിക്കൂറിന് ശേഷമാണ് കടത്തിവിട്ടത്.