കോട്ടയം: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേ സമയം, വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ക്യാംപിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടാകാത്ത വിധം ക്ലാസുകള്‍ നടത്താന്‍ അതത് സ്ഥാപന മേധാവികളും വില്ലേജ് ഓഫീസര്‍മാരും ചേര്‍ന്ന് തീരുമാനിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചു.
കോട്ടയം താലൂക്ക്
1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ്
2. ഗവണ്മെന്റ് യു.പി.എസ്, തിരുവാര്‍പ്പ്
3. ഗവണ്മെന്റ് യു.പി.എസ്, അയര്‍ക്കുന്നം
4.ഗവണ്മെന്റ് യു.പി. എസ്, ചിങ്ങവനം
ചങ്ങനാശേരി താലൂക്ക്
1. ഗവണ്മെന്റ് എല്‍.പി.എസ്, പെരുന്ന
2. ഗവണ്മെന്റ് യു.പി.എസ്, പെരുന്ന വെസ്റ്റ്
3. സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്
4.സെന്റ് ജെയിംസ് എല്‍.പി.എസ്, പണ്ടകശാലകടവ്
5. ഗവണ്മെന്റ് സ്കൂള്‍ വാഴപ്പള്ളി
വൈക്കം താലൂക്ക്
1.ഗവണ്മെന്റ് എല്‍ .പി.എസ്, തോട്ടകം,
2. സെന്റ് മേരീസ് എല്‍.പി.എസ്, ഇടയാഴം
മീനച്ചില്‍ താലൂക്ക്
1.സെന്റ് പോള്‍സ് എച്ച്.എസ്.എസ്, മൂന്നിലവ്