എറണാകുളം : ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐയ്ക്ക് സസ്പെന്ഷന്. കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെയാണ് കൊച്ചി ഡിഐജി സസ്പെന്റ് ചെയ്തത്.
ലാത്തിച്ചാര്‍ജ്ജില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച്ച പറ്റിയെന്ന കാരണത്താലാണ് സസ്പെന്ഷന്. എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച്ച പറ്റിയതായാണ് കണ്ടെത്തല്‍.
അതേസമയം ലാത്തിച്ചാര്‍ജ്ജില്‍ പോലീസിനെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായില്ലെന്നാണ് ഡിജിപി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐക്കാരും കഞ്ചാവ് മാഫിയകളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സിഐ മുരളി നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. ഐജി ഓഫീസില്‍ സംഘര്‍ഷമുണ്ടായതോടെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തുകയായിരുന്നു. സംഭവത്തില്‍ എല്‍ദോ എബ്രഹാം എംഎല്എയുള്പ്പടെയുള്ളവര്ക്ക് പരിക്കുപറ്റിയിരുന്നു