ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തതായി ജമ്മു കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ്മ. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈല്‍ ഫോണുകള്‍ വഴിയോ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയോ വ്യാജമോ, സ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു്. ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പോലീസിന്റെ നടപടി. നിലവിലെ അവസ്ഥയില്‍ വ്യാജ സന്ദേശങ്ങള്‍ കശ്മീരിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കും.
ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശനിയാഴ്ച പുനസ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ഐജിപി മുകേഷ് സിംഗ് പറഞ്ഞിരുന്നു