മൂന്നു മാസത്തിലേറെയായി ദോഹയിലെ റുമൈല ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന് ആലിപറമ്പത്ത് അസീസ് പുനര്‍ജനി പ്രവര്‍ത്തകരുടെ സഹായത്തില്‍ തുടര്‍ ചികിത്സകള്‍ക്കായി നാട്ടിലെത്തി.തലശ്ശേരി സ്വദേശിയായ അസീസിനെ കഴിഞ്ഞ മേയിലാണ് അബോധാവസ്ഥയില്‍ റുമൈല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുമാസം നീണ്ട ചികിത്സകള്‍ക്കൊടുവിലാണ് അസീസിന് ബോധം തിരിച്ചുകിട്ടിയത്.
അബോധാവസ്ഥയിലും ബോധം വീണ്ടെടുത്ത ശേഷവും അസീസിന് ആശുപത്രിയില്‍ എല്ലാ സഹായവും ലഭ്യമാക്കിയത് പുനര്‍ജനി പ്രവര്‍ത്തകരായിരുന്നു. ഇന്ത്യന്‍ കമ്യൂണിറ്റി ബനവൊലന്റ് ഫോറം, ഇന്ത്യന്‍ എംബസി, കെഎംസിസി കണ്ണൂര്‍ മണ്ഡലം എന്നിവയുടെ സഹകരണത്തോടെ തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ ചെയ്തതും പുനര്‍ജനി പ്രവര്‍ത്തകരാണ്. റുമൈല ആശുപത്രിയിലും നാട്ടിലേക്കുള്ള യാത്രക്കും പുനര്‍ജനി പ്രവര്‍ത്തകര്‍ വലിയ സഹായമാണ് നല്‍കിയതെന്ന് മകന് ഫൈസല്‍ പറഞ്ഞു.
തലശേരി സഹകരണ ആശുപത്രിയിലാണ് അസീസിന്റെ തുടര്‍ ചികിത്സ.