UAE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബഹറിൻ സന്ദർശിക്കും. ബഹറിൻ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സ്ഥിരീകരിച്ച് ബഹറിനിലെ ഇന്ത്യൻ എംബസിയാണ് വിവരം പുറത്തു വിട്ടത്. ബഹറിൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ പ്രവാസി ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.

ബഹ്റൈനിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനം ആണിത്. ഈ മാസം 24 മുതൽ 26 വരെ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ യാത്രയുടെ ഭാഗമായാവും ബഹറിനിൽ അദ്ദേഹം എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ പ്രഖ്യാപിച്ച പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ യിലെത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബി സായിദ് അൽ നഹ്യാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് നരേന്ദ്ര മോദിക്ക് സായിദ് മെഡൽ ബഹുമതി നൽകുന്നു എന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മുൻപ് രണ്ടു തവണ യു എ ഇ സന്ദർശിച്ചിട്ടുണ്ട്.

18 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close