ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സ്കൂളുകള്‍ ഇന്ന് തുറക്കും. 190 പ്രൈമറി സ്കൂളുകളാണ് തിങ്കളാഴ്ച തുറക്കുക. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുമ്പ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. സുരക്ഷയുടെ ഭാഗമായി സ്കൂളുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. നിലവില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്കൂളുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അതേ സമയം ജമ്മുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം സാധാരണ നിലയിലാണ്. രജൗരി, രാംപാന്‍, ദോഡ എന്നീ ജില്ലകളിലെ വിദ്യാലയങ്ങള്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു .
സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും സാധാരണഗതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജമ്മുവില്‍ നിലവില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.