തിരുവനന്തപുരം: കേരളാപൊലീസിന് കരുത്തേക്കാന്‍ പുതിയ തോക്കുകള്‍ വാങ്ങുന്നു. 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങാനാണ് തീരുമാനം. 3.48 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണ് തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര് റൈഫിള്‍ ഫാക്ടറിയില്‍ നിന്നാണ് വാങ്ങുന്നത്. മഹാരാഷ്ട്രയിലെ വാറന്‍ഗാവ് ആയുധനിര്‍മാണശാലയില്‍ നിന്നാണ് വെടിയുണ്ടകള്‍ വാങ്ങുന്നത്. 76.13 ലക്ഷം രൂപയുടെ ഒന്നരലക്ഷത്തിലധികം വെടിയുണ്ടകളാണ് വാങ്ങുക. ഇതിനുള്ള തുക വാറന്‍ഗാവ് ആയുധ നിര്‍മാണശാലയ്ക്ക് മുന്‍കൂറായി നല്കാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.