തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത.
ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ, ദോഹ, ദുബായ്, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊള്ളനിരക്കാണ് ഈടാക്കുന്നത്. 5000 മുതല്‍ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞു സ്കൂള്‍ തുറക്കുന്നത് അടുത്തമാസമാണ്. നിരക്ക് വര്‍ദ്ധനവ് നാട്ടില്‍ നിന്നും തിരിച്ചു പോകുന്നവരെയും പെരുന്നാള്‍ കഴിഞ്ഞു ജോലിയിലേക്ക് പ്രവേശിക്കുന്നവരെയും സാരമായി ബാധിക്കും.
എയര്‍ഇന്ത്യ എക്സ്പ്രസും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. ലോകത്തിലെ പലസ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും ദുബായ് വഴിയാണ് കൂടുതല്‍ സര്‍വീസുകള്‍ ഉള്ളത്.