ന്യൂഡല്‍ഹി: പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 3 ശതമാനം പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പാ ഇനത്തില്‍ 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2018 ല്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഈ വര്‍ഷവും സംസ്ഥാനത്ത് പ്രളയമുണ്ടായി. ഈ സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഇനിയും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്
വ്യക്തമാക്കി. സഹകരണ സംഘങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള മറ്റ് വായ്പകളും പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.