തിരുവനന്തപുരം: കെ പി സി സി പുനസംഘടനയില്‍ എതിര്‍പ്പുമായി കെ മുരളീധരന്. കെ പി സി സി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് മുരളീധരന് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്കി. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് ചിലര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നും ജനപ്രതിനിധികളെ പാര്‍ട്ടി തലപ്പത്ത് കുത്തി നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടമുള്ളത് ചെയ്തോളൂവെന്നും മുരളീധരന് കത്തിലൂടെ അറിയിച്ചു.
ജനപ്രതിനിധികളെ ഭാരവാഹികളാക്കാനുള്ള തീരുമാനത്തോട് മുരളീധരന് താല്പര്യമില്ല. പാര്‍ട്ടി ഭാരവാഹികളാകാനും ജനപ്രതിനിധികള്‍ ആകാനും ഒരാള്‍ തന്നെയെങ്കില്‍ മറ്റ് നേതാക്കള്‍ എന്തിനാണെന്നാണ് മുരളീധരന് ചോദിക്കുന്നത്.
വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും തര്‍ക്കം നടക്കുന്നുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റിനു പകരം വൈസ് പ്രസിഡന്റുമാര്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.