കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കോടിയോളം രൂപ വരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. പാനൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരിൽ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തത്.
ഇന്നു പുലർച്ചെയും രാവിലെയുമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പുലർച്ചെ ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്നു 2,900 കിലോഗ്രാം സ്വർണവും രാവിലെ 9ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.