കൊച്ചി: ഡി ഐ ജി ഓഫീസിലേക്ക് നടത്തിയ നടത്തിയ മാര്‍ച്ചിന്റെ പേരില്‍ സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. കേസില്‍ മനപൂര്‍വമാണ് സി പി ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും എഫ്ഐആറില്‍ എഴുതി ചേര്ത്തിരിക്കുന്നതൊന്നും സത്യമല്ലെന്നും രാജു പറഞ്ഞു.
കേസില്‍ വിപിന്‍ ദാസ് നല്കിയ മൊഴി വിശ്വസിനീയമല്ലെന്നും കേസ് പിന്‍വലിക്കണമെന്നും രാജു ആവശ്യപ്പെട്ടു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകനായ അന്‍സാര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു രാജു. പൊലീസിനെ അക്രമിച്ച കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരും പ്രതികളാണ്.
സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് ലാല്‍ജിയെ ആക്രമിച്ചതിനാണ് സിപിഐ പ്രവര്ത്തകന് അന്‍സാര്‍ അലിയ്ക്കിതിരെ പൊലീസ് നടപടിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലാത്തി പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങിയതായും മര്‍ദ്ദിച്ചതായും പോലീസ് നേരത്തെ ആരോപിച്ചിരുന്നു.