ലക്നൗ: മുത്വലാഖ് ചൊല്ലിയിട്ടും വീടുവിട്ടിറങ്ങാന്‍ ഇറങ്ങാന്‍ വിസമ്മിതിച്ച യുവതിയെ ഭര്‍ത്താവും വീട്ടുക്കാരും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം.ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്.
ഭര്‍ത്താവ് നഫീസ് മുത്വലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഭര്‍തൃവീട്ടില്‍ കഴിയാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.നഫീസും മൂന്ന് സഹോദരിമാരും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ഫോണിലൂടെയാണ് നഫീസ് ഭാര്യയെ മുത്വലാഖ് ചൊല്ലിയത്. എന്നാല്‍ ഇവര്‍ വീടുവിട്ടിറങ്ങാന്‍ കൂട്ടാക്കിയില്ല.ഇതേതുടര്‍ന്ന് വീട്ടില്‍ വാക്കേറ്റം ഉണ്ടാകുകയും യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യുവതിയെ ബലമായി പിടിച്ചുവെച്ചശേഷം മറ്റുള്ളവര്‍ അഞ്ച് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. മകളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായകമാകുമെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ നഫീസിനും വീട്ടുക്കാര്ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.