ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദബരത്തിനെതിരെ സമന്‍സ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി 111 എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ് സമന്‍സയച്ചത്. ഈ മാസം 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
2007ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്താണ് 70,000 കോടി രൂപ ചിലവിട്ട് എയര്‍ബസ്സില്‍ നിന്നും 48 വിമാനങ്ങളും ബോയിംഗില്‍ നിന്ന് 68 വിമാനങ്ങളും സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ഇതില്‍ വന്‍ അഴിമതി നടന്നതായാണ് കേസ്.