നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ 13 പേരെ കണ്ടെത്താന്‍ ഇന്നും തെരച്ചില്‍ തുടര്‍ന്നു. എന്നാല്‍ ഒരു മൃതദേഹം പോലും കണ്ടെത്തിയില്ല. 46 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഇവിടെ നിന്നും കണ്ടെത്തിയത്.
59 പേരെയാണ് കവളപ്പാറയില്‍ കാണാതായത്. നേരത്തെ, 46 പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിരുന്നു. പാറയില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ മലയിടുക്കുകളിലുള്ള തെരച്ചില്‍ ഒഴിവാക്കി. ഇന്ന് കാലാവസ്ഥ അനുകൂലമായിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ഈ മഴക്കാലത്ത് ഏറ്റവും വലിയ ദുരന്തമുണ്ടായ പ്രദേശമാണ് നിലമ്പൂരിലെ കവളപ്പാറ. പ്രദേശത്തുള്ള 38 വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. 16 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തെരച്ചില്‍. കഴിഞ്ഞ ദിവസം ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കാലാവസ്ഥ തടസമല്ലെങ്കില്‍ നാളെയും തെരച്ചില്‍ തുടരും.