എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി സുരക്ഷാ വിഭാഗം പിടികൂടി.
ദുബായിലേയ്ക്ക് അനധികൃതമായി കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശിയായെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ എമിറേറ്റ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോവാന്‍ എത്തിയതാണെന്നാണ് വിവരം.
ട്രോളി ബാഗിന്റെ ഹാന്റിലിനകത്ത് ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സി കണ്ടെത്തിയത്.
യുഎഇ ദിര്‍ഹം, ഡോളര്‍, സൗദി, റിയാല്‍ എന്നീ കറന്‍സികളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
വിദേശത്ത് ബിസിനസ്സോ, ജോലിയോ ഇല്ലാത്ത ഇയാള്‍ സ്ഥിരമായി വിദേശയാത്ര നടത്തുന്നതില്‍ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്.
സ്വര്‍ണ്ണത്തിന് വിലവര്‍ധനയുണ്ടായ സാഹചര്യത്തില്‍ വിദേശത്തുനിന്ന് സ്വര്‍ണ്ണം വാങ്ങി കേരളത്തിലേയ്ക്ക് കടത്താമെന്ന ഉദ്ദേശത്തിലാണ് വിദേശ കറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കണ്ണിയാണ് ഇയാള്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.