പനജി: ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ പാതിവഴിയില്‍ ഉപേക്ഷിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി ഉപാധ്യക്ഷന്‍ ശിവരാജ് സിംഗ് ചൗഹാന്.
ജമ്മുകശ്മീര്‍ വിഷയത്തില്‍ എന്തു നിലപാടെടുക്കണമെന്നുപോലും അറിയാതെ വ്യത്യസ്ത അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയ്ക്ക് പ്രതികരണശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയാണ്.അതിനാലാണ് കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വ്യക്തമായ അഭിപ്രായങ്ങള്‍ ഉന്നയിക്കാത്തതെന്നും ചൗഹാന് പറഞ്ഞു.
അതേസമയം,രാജ്യത്തിന്റെ പുരോഗതിയ്ക്കായി കൃഷ്ണാര്ജുനന്മാരെപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും കശ്മീര്‍ വിഷയം നീതി പൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ ഊര്‍ജ്ജസ്വലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.