ഷാർജ – ഒക്ടോബർ 30 മുതൽ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഒാർമ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട് സൈസ് ഫൊട്ടോ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ സെപ്റ്റംബർ 15ന് മുൻപായി അയക്കണം. കൂടാതെ, പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. വിദഗ്ധ കമ്മിറ്റി തിരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /058 669 3840/ 055 3233 836. ഇത് തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.