മംഗലാപുരം: മംഗലാപുരം വിമാനത്തവളത്തില്‍ നിന്നും വിദേശ നോട്ടുകളുമായി യാത്രക്കാരന് പിടിയില്‍. ശശാങ്ക് ബ്യസാനിയാണ് 10,000 അമേരിക്കന്‍ ഡോളറുമായി സിഐഎസ്എഫിന്റെ പിടിയിലായത്. മംഗലാപുരത്തു നിന്നും ദുബായിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍.
ജീവനക്കാര്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാളുടെ പക്കല്‍ നിന്നും പണം കണ്ടെത്തിയത്. പാന്റിന്റെ പോക്കറ്റിലും ബാഗിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് 5100 അമേരിക്കന്‍ ഡോളര്‍ കണ്ടെത്തി. തുടര്‍ന്ന് ജീവനക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും ഉദ്യോഗസ്ഥര്‍ 4900 ഡോളറും കണ്ടെടുത്തു.
കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റംസിന് കൈമാറി.