ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് മലയാള വിഭാഗം ഓണാഘാഷത്തിന്റെ ഭാഗമായി നൃത്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങളിൽ നാനൂറിലേറെ മത്സരാർത്ഥികൾ പങ്കെടുത്തു.കേരളനടനം,മോഹിനിയാട്ടം,കുച്ചിപ്പുടി,ഭരതനാട്യം,ഫോക്ക് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.തിരുവനന്തപുരം മ്യൂസിക് കോളേജിലെ അദ്ധ്യാപകനായ ഡോ. ശിവാനന്ദൻ നായർ അടക്കുമുള്ള പ്രമുഖരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.