India

മന്‍മോഹന്‍ സിംഗ് എതിരില്ലാതെ രാജ്യസഭയിലേക്ക്

ജയ്പൂര്‍ : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ഇത്തവണ രാജസ്ഥാനില്‍ നിന്നുമാണ് മന്‍മോഹന്‍ സിംഗ് എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടത്. ബിജെപി എംപിയായ മദന്‍ ലാലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ മൂന്ന് മണിക്ക് ശേഷം മന്‍മോഹന്‍ സിംഗിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

രാജസ്ഥാനില്‍ നിന്നും നിലവില്‍ പത്ത് രാജ്യസഭ അംഗങ്ങളാണുള്ളത്. ഇതില്‍ ഒന്‍പതുപേരും ബിജെപിക്കാരാണ്. കഴിഞ്ഞ ആഴ്ചയാണ് സച്ചിന്‍ പൈലറ്റിവന്റെയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും പിന്തുണയോടെ മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

1991 മുതല്‍ അസമില്‍ നിന്നും തുടര്‍ച്ചയായി രാജ്യസഭയിലേക്ക് മത്സരിച്ച് ജയിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനാല്‍ രാജസ്ഥാനില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.

552 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close