Kerala

മധ്യപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഗുണ്ടകള്‍ കൊല്ലപ്പെട്ടു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവടക്കം മൂന്ന്‌പേര്‍ കൊല്ലപ്പെട്ടു. അനവധി കേസുകളില്‍ പ്രതികളായിട്ടുള്ള വിജയ്‌യാദവ്, സമീര്‍ഖാന്‍ ഇവരുടെ സഹായി ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്

നര്‍സിംങ്പുരില്‍ ഞാറാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. കോണ്‍ഗ്രസ്സ് നേതാവ് രാജുമിശ്ര കൊല്ലപ്പെട്ടതടക്കമുള്ള കേസുകളില്‍ പോലീസ് അന്വേഷിച്ചുവന്ന പ്രതികളെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഒളിവില്‍ കഴിഞ്ഞിരുന്ന സംഘത്തെ പിടികൂടാനെത്തിയ പോലീസിനു നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു.

ആക്രമത്തെ പ്രതിരോധിക്കാന്‍ പോലീസ് തിരികെ നടത്തിയ വെടിവയ്പ്പില്‍ ഗുണ്ടകള്‍ കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

എസ് പി രാജേഷ് തീവാരി അടക്കം രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

226 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close