കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികൾക്കായി അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മേഖലകളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടപ്പിച്ചു. വൈസ് പ്രസിഡന്റ് വിനോദ് വരണപ്പള്ളി മംഗഫ് മേഖലയിലും, ഗുരുകുലം ചീഫ് കോർഡിനേറ്റർ മനു കെ മോഹൻ സാൽമിയയിലും, ഗുരുകുലം പ്രസിഡന്റ് മാസ്റ്റർ അഖിൽ സലിംകുമാർ അബ്ബാസിയ മേഖലയിലും ത്രിവർണ്ണപതാക ഉയർത്തി. വൈസ് പ്രസിഡന്റ് വിനോദ് കുമാർ വരണപ്പള്ളി, സെൻട്രൽ ട്രഷർ ബിജു സി. വി., ട്രസ്റ്റ് വൈസ് ചെയർമാൻ സജീവ് നാരായണൻ, വനിതവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സെക്രട്ടറി പ്രീതാ സതീഷ്, ട്രഷർ രമ വിദ്യാധരൻ, എക്യൂട്ടീവ് അംഗങ്ങൾ ആയ സൈഗാൾ സുശീലൻ, അജികുട്ടപ്പൻ, സബീഷ്, എല്ലാ മേഖലയിലെയും യൂണിറ്റ് ഭാരവാഹികൾ, ഗുരുകുലം ഭാരവാഹികൾ ആയ മഞ്ജു പ്രമോദ്, ശ്രീമതി സീമ രജിത്, രമ ആര്യകുമാർ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് നടന്ന വിവധയിനം കലാപരിപാടികളും അരങ്ങേറി.