കുവൈറ്റ് സിറ്റി – കേരളത്തില്‍ നടന്ന പ്രളയദുരിതത്തിൽപ്പെട്ട് വീട് നഷ്ടപ്പെട്ട ഫഹാഹീൽ ഏരിയ ശൂഐബ് യൂണിറ്റ് അംഗം രഞ്ജിത് രാമചന്ദ്രനും മെഹ്ബൂള യൂണിറ്റ് അംഗം ജയന്റെ ഭാര്യയുടെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കുവേണ്ടി യൂണിറ്റ് അംഗങ്ങൾ സാമഹരിച്ച സഹായധനം കൈമാറി. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ വേദിയില്‍ വച്ച് മുഖ്യാതിഥിയായി പങ്കെടുത്ത പ്രതീക് ദേശായ് ഇരുവർക്കും സഹായധനം കൈമാറി. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി.വിജയരാഘവന്, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്ത്, സ്ത്രീശക്തി ജനറല്‍ സെക്രട്ടറി വിദ്യാസുമോദ് എന്നിവും ചടങ്ങില്‍ പങ്കെടുത്തു.