കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ അബ്ബാസിയ മുൻ ഏരിയാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സുനിലിന് ചികിത്സാസഹായം നല്കി. കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുനില്‍ ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലാണ്. അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ചികിത്സാ സഹായമായി തിരുവല്ല ബിജെപി ഓഫീസിൽ നടന്ന യോഗത്തില്‍ കൈമാറി. കിസാൻ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കാദംബരിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ബിപിപി ഏരിയാ പ്രസിഡന്റ് പ്രവീൺ പിള്ള, വൈസ് പ്രസിഡന്റ് മനോജ് എഴിമറ്റൂർ എന്നിവർ ചേർന്നാണ് ചികിത്സാ സഹായം കൈമാറിയത്. ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ കുറ്റൂർ, കിസാൻ മോർച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, ജില്ല സെക്രട്ടറി നിധീഷ് എന്നിവർ യോഗത്തില്‍ സംബന്ധിച്ചു.