ക്വാലാലംപൂര്‍ : വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മലേഷ്യന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ വിവാദ മത പ്രാസംഗികന് സക്കീര്‍ നായിക് മാപ്പ് പറഞ്ഞു. വ്യക്തിയേയൊ സമൂഹത്തേയൊ ആക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. അത്തരം പ്രവര്‍ത്തികള്‍ ഇസ്ലാമിക നിയമത്തിന് എതിരാണ്. തന്റെ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പു ചോദിക്കുന്നെന്നും സക്കീര്‍ നായിക് പറഞ്ഞു.
കടുത്ത മത തീവ്രവാദിയായ സക്കീര്‍ നായിക് കള്ളപ്പണം വെളുപ്പിക്കല്‍, മത വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും നടപടി നേരിടുന്നുണ്ട്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്നായിരുന്നു സകീര്‍ നായികിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മലേഷ്യന്‍ സംസ്ഥാനമായ മേലകയിലും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുനുപിന്നാലെയാണ് സക്കീര്‍ നായിക് മാപ്പ് പറഞ്ഞത്.
നായികിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മലേഷ്യന്‍ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനനും രംഗത്തെത്തിയിരിന്നു. സാക്കിര്‍ നായിക് മലേഷ്യന്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു
മലേഷ്യയിലെ ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ,പെര്‍ലിസ്, സരാവക് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സാക്കിറിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.