മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പണി പൂർത്തിയായി വരുന്ന മാജിക്ക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാജിക് പഠിക്കാൻ അവസരം.അബുദാബി എൻ.ആർ.ഐ സെല്ലും അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററും സംയുക്തമായി ഒരുക്കിയ സ്വീകരണച്ചടങ്ങിലാണ് ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിനെപ്പറ്റി വിശദമാക്കിയത്. സമൂഹം അവഗണിക്കുന്ന നിരാലംബരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാനാണ് മാജിക്ക് പ്ലാനറ്റ് ശ്രമിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. മാജിക്ക് മാത്രമല്ല , സിനിമ,സംഗീതം,നാടകം എന്നിവയെല്ലാം പഠിക്കാനുള്ള സൗകര്യം മാജിക്ക് പ്ലാനെറ്റിൽ ഒരുക്കിയിട്ടുണ്ട് .ഐ.എസ് .സി പ്രസിഡണ്ട് നടരാജൻ,ജനറൽ സെക്രട്ടറി സത്യ ബാബു, പ്രകാശ് തമ്പി,കെ.കെ.മൊയിതീൻ കോയ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
—