ഓണം പ്രമാണിച്ച് അബുദാബിയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തും.കൊച്ചിയിൽനിന്ന് അബുദാബിയിലേക്കും തിരിച്ച് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് സർവീസെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു.സെപ്റ്റംബർ ആറിനാണ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നത്.പുലർച്ചെ 1.30ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന ഐഎക്സ് 417 വിമാനം പ്രാദേശിക സമയം പുലർച്ചെ നാലിന് അബുദാബിയിലെത്തും.ഒരു മണിക്കൂറിന് ശേഷം 5 മണിക്ക് മടങ്ങിപ്പോകുന്ന ഐഎക്സ് 450 വിമാനം രാവിലെ 10.40ന് തിരുവനന്തപുരത്തെത്തും.തുടർന്ന് 12.20നാണ് കൊച്ചിയിലെത്തുക വേനൽ അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്നവർക്കും നാട്ടിൽ ഓണത്തിന് പോകുന്ന പ്രവാസികൾക്കും അധിക സർവീസിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ ഇടപെടലാണ് അധിക വിമാന സർവീസിന്റെ പിന്നിൽ. ഓണക്കാലത്തെ പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് വി.മുരളീധരൻ അറിയിച്ചിരുന്നു.