കുവൈറ്റ് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ഖൈത്താന്‍ മേഖലയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമാജം സ്ഥാപക ജനറല്‍ സെക്രട്ടറി ലാജി ജേക്കബ്ബ് പുതിയ യൂണിറ്റ് ഉത്ഘാടനം ചെയ്തു. പുതിയ യൂണിറ്റ് കണ്‍വീനറായി ഗോപിനാഥന്, ജോയിന്റ് കണ്‍വീനര്‍മാരായി ലിജുമോന്‍, ശരത് കുമാര്‍ എന്നിവരും ഗണേഷ്, രാഹുല്‍, കണ്ണന്, അഖില്‍ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുബു തോമസ്, ജയന് സദാശിവന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ തമ്പിലൂക്കോസ് സ്വാഗതവും, ഗോപിനാഥ് നന്ദിയും പറഞ്ഞു.