ടെല്‍അവിവ്: ഗാസാ അതിര്‍ത്തിയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി.കഴിഞ്ഞ ദിവസം തെക്കന്‍ ഇസ്രായേല്‍ മേഖലയിലേയ്ക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടിച്ചത്.
ഗാസാ നഗരത്തിന്റെ തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഹമാസ് ഭീകരകേന്ദ്രങ്ങളാണ് ഇസ്രായേല്‍ വ്യോമസേന തകര്‍ത്തത്.ആക്രമണങ്ങളില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.എന്നാല്‍ കനത്തനാശനഷ്ടങ്ങളാണ് ഭീകരകേന്ദ്രങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ പതിച്ച് മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ തിരിച്ചടിച്ചു.ഈ ആഴ്ചയില്‍ ഇസ്രായേലിന് നേരെ നടന്ന മൂന്നാമത്തെ റോക്കറ്റാക്രമണമാണ് നടന്നത്.