ഹോംഗ്കോംഗ്: ഭരണകൂട വിരുദ്ധവികാരങ്ങളോട് ചൈന കാണിക്കുന്ന മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും കള്ളത്തരങ്ങള്ക്കെതിരെയും സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും പ്രതിഷേധങ്ങളുമായി രംഗത്ത്.
ഹോംഗ്കോംഗിലെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ തകര്‍ക്കാന്‍ ഫേക്ക് അക്കൗണ്ടുകളിലൂടെ നടത്തുന്ന കുപ്രചരണങ്ങള്ക്കെതിരെയാണ് സമൂഹമാധ്യമങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.
നിരവധി കള്ളപ്പേരുകളില്‍ 2018ല്‍ തന്നെ ചൈനാ ഭരണകൂടം സമുഹമാധ്യമ അക്കൗണ്ടുകള്‍ തുറന്നത് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടിയിരുന്നു.പ്രതിഷേധക്കാര്‍ പാറ്റകളുടേതുപോലുള്ള മുഖംമൂടി ധരിച്ച് നില്ക്കുന്ന കള്ളചിത്രങ്ങള് ചൈന ഉപയോഗിച്ചിട്ടുള്ളതായി ഫേസ്ബുക്ക് അധികൃതര്‍ ആരോപിക്കുന്നു.മറ്റൊന്നില്‍ പ്രതിഷേധക്കാര്‍ ഇസ്ലാമിക ഭീകരരുടെ പിന്തുണയോടെയാണ് പ്രക്ഷോഭം നടത്തുന്നതെന്നും പ്രചരിപ്പിക്കുകയാണ്.
എന്നാല്‍ ഈ ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനമില്ലെന്നും പ്രതിഷേധങ്ങളോടും ഭരണകൂടത്തോടും വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകാമെന്നും വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു.