ജോലി സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുന്‍ ജീവനക്കാരനെതിരെ കമ്പനി ഉടമ നല്‍കിയത് 43 കോടി രൂപയുടെ നഷ്ടപരിഹാര കേസ്. അമേരിക്കന്‍-ഇറ്റാലിയന്‍ നടനും നിര്‍മ്മാതവും സംവിധായകനുമായ റോബര്‍ട്ട് ഡി നീറോയുടെ കമ്പനിയാണ് ജീവനക്കാരന് 43 കോടി രൂപയുടെ നഷ്ടപരിഹാര കേസ് നല്‍കിയത്.
തൊഴില്‍സമയത്ത് നെറ്റ്ഫിളിക്സില്‍ ഫ്രണ്ട്സ് എന്ന ടിവി സീരിസ് കണ്ടത്തിന് മുന്‍ ജീവനക്കാരനായി ചെയ്സ് റോബിന്സണെതിരെയാണ് നഷ്ടപരിഹാരക്കേസ് ചുമത്തിയത്. ചെയ്സ് ജോലി സമയത്ത് കൂടുതല്‍ നേരവും ഫ്രണ്ട്സ് ടിവി സീരീസ് കണ്ടിരിക്കുമായിരുന്നുമെന്നും 55 എപ്പിസോഡുകള്‍ ചെയ്സ് കണ്ടു തീര്ത്തുന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കമ്പനിയുടെ ഫ്ളയര്‍ മൈലുകളില്‍ സ്വകാര്യ ആവശ്യത്തിനായി യാത്ര ചെയ്തതിനും നിറോയുടെ കനാല്‍ പ്രൊഡക്ഷന്‍സ് ചെയ്സിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. 2008 ല്‍ അസിസ്റ്റന്റായി ജോലി ആരംഭിച്ച ചെയ്സ് പിന്നീട് ഫിനാന്‍സിന്റെയും പ്രൊഡക്ഷന്റെയും വൈസ് പ്രസിഡന്റായാണ് 2019ല്‍ വിരമിച്ചത്. 3 ലക്ഷം യു.എസ് ഡോളറായിരുന്നു (ഏകദേശം 2 കോടി രൂപ) ചെയ്സിന്റെ ശമ്പളം.