ഗുയാക്വില്‍, ഇക്വാഡോര്‍: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ പല നടപടികളും നടപ്പിലാക്കാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ രീതിയാണ് ഇക്വാഡോറിലെ ഗുയാക്വില്‍ നഗരം നടപ്പിലാക്കിയത്. ബസ് ടിക്കറ്റ് എടുക്കാന്‍ പണത്തിനു പകരം ഇനി പ്ലാസ്റ്റിക് കുപ്പികള്‍ നല്കിയാല് മതിയെന്നാണ് അധികൃതരുടെ തീരുമാനം.
ഒരു കുപ്പിക്ക് രണ്ട് സെന്‍ ആണ് വില. 15 കുപ്പികള്‍ക്ക് 30 സെന്‍ വില വരും. ഇത്തരത്തില്‍ ഒരു റിസൈക്ലിങ്ങാണ് അധികൃതര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. പുറത്ത് വില്ക്കുന്നതിനേക്കള് ലാഭമാണ് ബസില്‍ നിന്ന് ലഭിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
ഇക്വാഡോറിലെ ജനപെരുപ്പത്തില് രണ്ടാംസ്ഥാനത്ത് നില്ക്കുന്ന നഗരമാണ് ഗുയാക്വില്‍. 27 ലക്ഷം പേരാണ് നഗരത്തില്‍ താമസിക്കുന്നത്. അതുപോലെ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതും ഇവിടെയാണ്. ഒരു ദിവസം ഏകദേശം 4,200 ടണ്‍ മാലിന്യമാണ് ഇവിടെ പുറന്തള്ളുന്നത്. ഇതില്‍ 14 ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്.