കൊച്ചി : ആളെ കൂട്ടാൻ കഴിയാത്തതിനെ തുടർന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ബദൽ ആഘോഷങ്ങൾ സിപിഎം ഉപേക്ഷിച്ചു . പ്രളയം കാരണമാണ് ആഘോഷങ്ങൾ ഉപേക്ഷിച്ചതെന്നാണ് ന്യായീകരണം . എന്നാൽ ശബരിമലയിൽ യുവതികളെ കയറ്റി ആചാര ലംഘനം നടത്താൻ മുന്നിട്ടിറങ്ങിയ സിപിഎം ബാല ഗോകുലത്തെ എതിർക്കാൻ വേണ്ടി മാത്രമാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബദൽ ആഘോഷങ്ങൾ തട്ടിക്കൂട്ടാൻ നോക്കിയതെന്ന് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട് .
കഴിഞ്ഞതവണ പ്രളയംകാരണം ഘോഷയാത്ര ഉപേക്ഷിച്ചിരുന്നു. ഈ വര്‍ഷം പരിപാടികളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചെങ്കിലും വേണ്ടത്ര ജനപങ്കാളിത്തം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന താഴെത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശപ്രകാരം പരിപാടി പാര്‍ട്ടി ഉപേക്ഷിക്കുകയായിരുന്നു . മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ തങ്ങൾ ജനങ്ങളിൽ അകന്നതായി പാർട്ടി പ്രവർത്തകർക്കും ഏറെ കുറെ മനസ്സിലായിട്ടുണ്ട് .
കണ്ണൂരില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പകരമായാണ് അതേദിവസം പുരോഗമന കലാസാഹിത്യസംഘത്തിന്റെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടത്തിയത് . അന്നത്തെ പാര്‍ട്ടി ജില്ലാസെക്രട്ടറി പി. ജയരാജനായിരുന്നു ഇതിനുപിന്നില്‍ .
ഘോഷയാത്രയ്ക്കിടയിൽ ശ്രീനാരായണ ഗുരുദേവ പ്രതിമയെ കുരിശില്‍ തറിച്ച് പരസ്യമായി അപമാനിച്ചതും ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .