കൊച്ചി: അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനുമെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓണക്കാലത്ത് നഗരത്തിലെ തിരക്ക് പരിഗണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി ക്രമങ്ങള്‍.
തിരക്കേറിയ റോഡുകളില്‍ അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും ഗതാഗത കുരുക്കിന് കാരണമാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി. ആദ്യ ഘട്ടം എന്ന നില ഇടപ്പള്ളി ടോള്‍ ജംഗ്ഷന് മുതല്‍ റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വഴിയോര കച്ചവടങ്ങളും അധികൃതര്‍ നീക്കം ചെയ്തു.
വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലും സമാനമായ പരിശോധനകള്‍ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.