പാരീസ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാരീസിലെത്തി . വൻ സ്വീകരണമാണ് ഫ്രഞ്ച് സർക്കാരും ,പ്രവാസി ഇന്ത്യക്കാരും ചേർന്ന് ഒരുക്കിയിരുന്നത് . ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലെ ഡ്രെയ്ൻ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു .
ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും . പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ചർച്ച നടത്തും .
സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, നിക്ഷേപ ബന്ധങ്ങള്‍ മുതലായ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തും.കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികം, ഹരിത സാങ്കേതിക വിദ്യകള്‍ക്കായുള്ള സഹകരണം, ഡിജിറ്റല്‍, സൈബര്‍ സപേയ്സ് തുടങ്ങിയ പുതിയ മേഖലകളിലെ വികസനവും പങ്കാളിത്തത്തെ സംബന്ധിച്ചുള്ള സുപ്രധാന ചര്‍ച്ചകളും നടക്കും.