കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് 23 കിലോ ഉത്തേജക മരുന്ന് പിടികൂടി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു്. ഇഷ അലി, ഷഹലോദിന്, സഗര് ദേയ്, ഉത്തം സെന്‍ എന്നിവരാണ് സ്പെഷ്യല്‍ ടാസ്കിന്റെ പിടിയിലായത്. ഷഹലോദിന്, ഇഷാ അലി എന്നിവര്‍ മണിപ്പൂര്‍ സ്വദേശികളും, സാഗര്‍ ദേയ്, ഉത്തം സെന്‍ എന്നിവര്‍ നാഗാലാന്റ് സ്വദേശികളുമാണ്. പിടികൂടിയ ഉത്തേജക മരുന്നുകള്‍ക്ക് വിപണിയില്‍ 80 ലക്ഷം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അസ്സാം രജിസ്ട്രേഷന് വാഹനത്തില്‍ സംഘം ഉത്തേജക മരുന്ന് കടത്തുന്നെന്ന വിവരം അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഉത്തേജകമരുന്നു കൂടാതെ ലഹരിവസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു.