ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പരാമര്‍ശം മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കി നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. മാദ്ധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ധീരമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ദയവായി മാദ്ധ്യമങ്ങള്‍ എന്റെ വാക്കുകളെ വളച്ചൊടിക്കരുത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിരന്തരം നിര്‍ണ്ണായകമായ ചുവടുവെയ്പ്പുകളാണ് നടത്തുന്നത്. ഇത് ഭാവിയിലും തുടരും. എന്നാല്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല’. രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു.
അതേ സമയം ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണ്. ആഗോള വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്നും നിര്‍മ്മല വ്യക്തമാക്കി