കോഴിക്കോട്: കോഴിക്കോട് നഗരത്തെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. മൂവ്വായിരത്തോളം ശോഭായാത്രകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സംഗമിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ശോഭായാത്ര ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. ശ്രീകണ്ഠേശ്വര ക്ഷേത്രം സെന്റിനറി ഹാളില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവതായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്തത്. പിന്നീട് അദ്ദേഹം പാളയത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലിരുന്ന് ശോഭായത്രകള്‍ വീക്ഷിച്ചു.
നിരവധി നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ വാദ്യമേളങ്ങളും ഭജന സംഘങ്ങളുമായി ആയിരക്കണക്കിനാളുകള്‍ ശോഭായാത്രയില്‍ പങ്കെടുത്തു. അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ് എന്ന സന്ദേശവുമായിട്ടായിരുന്നു ഇത്തവണത്തെ ശോഭായാത്ര.
പ്രചാരണ പരിപാടികള്‍ പ്ലാസ്റ്റിക് മുക്തമായിരുന്നു. പ്രാദേശിക ശോഭായാത്രകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് മഹാശോഭായാത്രയായി വിവിധ ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും സംഗമിച്ചു.