കുവൈറ്റ് സിറ്റി – അമ്മകുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തിആഘോഷിച്ചു. വര്‍ണാഭമായ ശോഭായാത്രയടക്കമുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. ജന്മാഷ്ടമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് എത്തിയത്. അമൃതാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ നിറപ്പകിട്ടാര്‍ന്ന ശോഭായാത്രയും കലാപരിപാടികളും അമ്മയുടെ ജന്മാഷ്ടമിസന്ദേശവും വായിച്ചു, ഭജനയും നാരായണീയപാരായണവും തുടര്‍ന്ന് നടന്നു. വൈകുന്നേരം 6.30ഓടെ ആരംഭിച്ച ചടങ്ങുകള്‍ ജന്മാഷ്ടമിപൂജയോടെ സമാപിച്ചു.