മംഗളുരു: കൊങ്കണ്‍ റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന കേരളത്തിലേക്കുള്ള രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മുംബൈയില്‍ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്സ്പ്രസും, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുളള നേത്രാവതി എക്സ്പ്രസ് സര്‍വീസുമാണ് റദ്ദാക്കിയത്.
അതോടൊപ്പം തന്നെ കൊങ്കണ്‍ വഴി പോകേണ്ട 13 ട്രെയിനുകള്‍ പാലക്കാട് പോതന്നൂര്‍ റൂട്ടിലേക്ക് വഴിതിരിച്ച് വിട്ടു. മുംബൈയില്‍ നിന്നും മംഗലാപുരത്തേക്കുളള ട്രെയിനുകള്‍ സുറത് കല്ലില്‍ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലില്‍ നിന്നാവും യാത്ര തുടങ്ങുകയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതേസമയം, റെയില്‍ പാളത്തിലെ അറ്റകുറ്റ പണികള്‍ അതിവേഗം പൂര്‍ത്തായാക്കാനുള്ള നടപടികള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.