ടെഹ്റാന്: പുതിയ പ്രതിരോധ മിസൈല്‍ അവതരിപ്പിച്ച് ഇറാന്. രാജ്യസുരക്ഷ ലക്ഷ്യമിട്ടുള്ള ബവാര്‍-373 പ്രതിരോധ മിസൈലാണ് ഇറാന് അവതരിപ്പിച്ചത്. അമേരിക്കയ്ക്കെതിരെ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ മിസൈല്‍ നിര്‍മ്മാണം.
തദ്ദേശീയമായി നിര്‍മിച്ച ബവാര്‍-373 പ്രതിരോധ മിസൈല്‍ സിസ്റ്റം പ്രസിഡന്റ് ഹസന് റുഹാനിയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. മിസൈലിന്റെ ദൂരപരിധി 200 കിലോമീറ്ററാണ്. എന്നാല്‍ കൂടുതല്‍ മിസൈലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ടെഹ്റായില് നടന്ന ചടങ്ങിലാണ് മിസൈല്‍ അവതരിപ്പിച്ചത്.
റഷ്യയുടെ എസ്-300 മിസൈല്‍ ആയിരുന്നു ഇറാന് ഇതുവരെ ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ റഷ്യയുടെ എസ്-300 നേക്കാള്‍ മികച്ചതാണ് ബവാര്‍-373 പ്രതിരോധ മിസൈലെന്ന് റുഹാനി പറഞ്ഞു. അമേരിക്കയുടെ ബവാര്‍-372 പാട്രിയേറ്റിനേക്കാളും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടായാല്‍ പ്രതിരോധവും പ്രത്യാക്രമണവും നടത്താന്‍ വേണ്ടിയാണ് സ്വന്തമായി മിസൈല്‍ നിര്‍മ്മിച്ചതെന്ന് റുഹാനി വ്യക്തമാക്കി. ഒന്‍പത് വര്‍ഷം മുന്‍പാണ് ബവാര്‍ മിസൈലിന്റെ നിര്‍മ്മാണം ആരംഭിച്ചത്.