കുവൈറ്റ് സിറ്റി – കുവൈറ്റിലെ ഡ്രാഫ്റ്റ്സ്മാൻമാരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ്, എൻജിനിയറിംഗ് രംഗത്തെ പുതിയ സോഫ്റ്റ് വെയറിൽ അംഗങ്ങളെ പ്രാപ്തരക്കുവാൻ വേണ്ടി, ഫോക്കസ് ” കാഡ് ടീമിന്റെ ” നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30ന് ഉച്ചക്ക് 2 മണി മുതൽ അബ്ബാസിയ ഫോക്ക് ഹാളിൽ ആരംഭിക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവരിൽ നിന്നും തുടർന്നു വിവിധ “ഡിസിപ്ളീൻ” തിരിച്ചു നടക്കുന്ന തുടർ പഠനത്തിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കും .
തൊഴിൽ രംഗത്തു അനുദിനം നടക്കുന്ന മാറ്റങ്ങൾക്ക് അംഗളെ പ്രാപ്തരാക്കി വിവിധ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തരം ശില്പശാലകൾ കൊണ്ടു ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ “കാഡ് കൺവീനർ” രതീഷ് കുമാർ ശില്പശാലയുടെ പ്രാധാന്യം വിശദീകരിച്ചു. ജനറൽ സെക്രട്ടറി രജീവ് സി.ആര്, ട്രഷറർ ജോസഫ് എം.ടി., റോയ് എബ്രഹാം, പ്രശോബ് ഫിലിപ്പ്. ശ്രീകുമാർ, ഷാജു ജോസ്, തന്പി ലൂക്കോസ് എന്നിവർ സംസാരിച്ചു.
ശില്പശാലയിൽ പങ്കെടുക്കുവാൻ താല്ലര്യമുള്ളവർ ആഗസ്റ്റ് 28ന് മുന്‍പ് 99687825, 66504992,55715589 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.