കാസര്‍കോട് : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.
വിമത കോണ്‍ഗ്രസ് പ്രവര്ത്തകന് ജയിംസ് പന്തംമാക്കലിന്റെ സഹോദരന് വര്‍ഗ്ഗീസ് ആണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി നല്‍കിയത്. തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചെന്നും, അതിന്റെ വീഡിയോ രംഗങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അമ്മയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് വര്‍ഗ്ഗീസിന്റെ പരാതിയില്‍ പറയുന്നത്.
ജയിംസ് പന്തംമാക്കലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മാത്യു പടിഞ്ഞാറലിന് നല്കിയ സ്വീകരിണച്ചടങ്ങിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇവരുടെ വീട്ടില്‍ പണ്ട് കമ്യൂണിസ്റ്റുകള്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടാവണമെന്നും, അതുകൊണ്ടാണ് കമ്യൂണിസ്റ്റുകളുമായുള്ള അടുപ്പം എന്നുമായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം