തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളാണ് പട്ടികയിലുള്ളത്. വയനാട്, മലപ്പുറം ജില്ലകളിലെ മുഴുവന്‍ വില്ലേജുകളെയും ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പാലക്കാട് 12, കോഴിക്കോട് 115, തൃശൂരില്‍ 215 വില്ലേജുകള്‍ പട്ടികയിലുണ്ട്.
പ്രളയത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.