Kerala

തീവ്രവാദ ബന്ധമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയേയും യുവതിയേയും ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശിയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും കേന്ദ്ര ഏജന്‍സി ചേദ്യംചെയ്യല്‍ തുടരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല അതിനാല്‍ കേന്ദ്രഐബിയുടെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും ഉദ്യോഗസ്ഥര്‍ ഇന്ന് ഇരുവരേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.

കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചവരെ അന്വേഷണ ഏജന്‍സി ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം ബഹറിനില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ യുവതിയേയും ചോദ്യം ചെയ്യുന്നുണ്ട്.

എന്നാല്‍ തനിക്ക് തീവ്രവാദസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ശ്രീലങ്കയിലോ പാകിസ്ഥാനിലോ ഇതുവരെ പോയിട്ടില്ലെന്നും കേന്ദ്ര ഏജന്‍സി പറയുന്ന അബു ഇല്ല്യാസിനെ യാതൊരു പരിചയവുമില്ലെന്നാണ് റഹീം പറയുന്നത്.

ഇരുവരെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കൊച്ചിയില്‍ തന്നെ കേസ് എടുക്കാനും അല്ലെങ്കില്‍ വിട്ടയക്കാനുമാണ് ധാരണ.

171 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close