കര്‍ണ്ണാടക:പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വ്വീസ് ഏര്‍പ്പെടുത്തി ടിവിഎസ് മോട്ടോര്‍ കമ്പനി. പ്രമുഖ ഇരുചക്ര വാഹനനിര്മ്മാതാക്കളിലൊന്നായ ടിവിഎസ് കമ്പനി ഗുജറാത്ത്, കര്‍ണ്ണാടക,കേരളം ,തമിഴ്നാട്, തുടങ്ങിയ സ്ഥലങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ച വാഹനസര്വ്വീസാണ് കമ്പനി ഏറ്റെടുത്തത്.
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 1 ലക്ഷത്തില്‍പരം വാഹനങ്ങള്‍ക്കായി തിങ്കളാഴ്ച മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് ഡയറക്ടര്‍ കെ.എന്‍ രാധാകൃഷ്ണന് അറിയിച്ചു. അതിവേഗം വാഹനങ്ങ്ള്ക്ക് ഇന്‍ഷ്വറന്‍സ് ക്ലെയിം ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിവിഎസിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന് ട്രസ്റ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് 3 കോടി രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.