Kerala

ബാറിനുള്ളിലെ തര്‍ക്കം; യുവാവിനെ കാര്‍കയറ്റികൊന്ന സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ആക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തലയിലൂടെ കാര്‍ കയറ്റി യുവാവിനെ കൊലപ്പെടുത്തിയത്. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്.

ഹൈവേപാലസ് ബാറിനു പുറത്ത് വെച്ചായിരുന്നു സംഭവം നടന്നത്.
പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കഞ്ചാവ്, ക്വട്ടേഷന്‍ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), മേനാന്തറയില്‍ സഹില്‍ (21) ആഷിഖ് (24), പുത്തന്‍പുര അജ്മല്‍ (23), പടനിലം നമ്പലശ്ശേരി ഫഹദ് (19), ആന്റോ വില്ലയില്‍ റോബിന്‍ (23), തെക്കതില്‍ ശരത് (19), സുഭാഷ് (29)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൗദിയില്‍ ജോലിചെയ്യുന്ന ഷമീര്‍ അടുത്തമാസം നടക്കാനിരുന്ന വിവാഹത്തിനായി അവധി എടുത്ത് നാട്ടിലെത്തിയതായിരുന്നു. സുഹൃത്തുകള്‍ക്ക് വിവാഹസല്‍ക്കാരമൊരുക്കാനായാണ് കായംകുളത്തെ ബാറിലെത്തിയത്. ബാറില്‍ പുറത്ത് മദ്യപിച്ചിരുന്ന പ്രതികളുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ ബിയര്‍കുപ്പികൊണ്ട് ഷമീര്‍ന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ശേഷം നിലത്ത് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.

87 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close